
കോട്ടയം: നവികരിച്ച കോട്ടയം ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ
നിർവ്വഹിച്ചു.
ചടങ്ങിന് കോട്ടയം ഡിഎച്ച്ക്യു അസി. കമണ്ടാൻ്റ് എം. സി. ചന്ദ്രശേഖരൻ, കോട്ടയം താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു. തെക്കും ച്ചേരി, കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന ട്രഷറാർ പ്രേംജി. കെ നായർ, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിത്ത് കുമാർ. കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യൂ പോൾ, അനസ് കെ ടി , കോട്ടയം ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡൻ്റ് അജിത്ത് ടി ചിറയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
ലൈബ്രറി പ്രസിഡൻ്റ് സിബിമോൻ ഇ എൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ലൈബ്രറി സെക്രട്ടറി സലിംകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി. അരുൺകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group