play-sharp-fill
സംസ്ഥാനത്ത് കോട്ടയം ഒന്നാമത്; മികച്ച ക്രമസമാധാന പാലനം, കാപ്പായിൽ മുന്നിൽ, നാടുകടത്തിയത് 46 പേരെ, 150 പേര്‍ക്കെതിരെ നടപടി, നിയമം നടപ്പാക്കുന്നതില്‍ 90 ശതമാനം വര്‍ദ്ധനവ്, പിടിമുറുക്കി പോലീസ്

സംസ്ഥാനത്ത് കോട്ടയം ഒന്നാമത്; മികച്ച ക്രമസമാധാന പാലനം, കാപ്പായിൽ മുന്നിൽ, നാടുകടത്തിയത് 46 പേരെ, 150 പേര്‍ക്കെതിരെ നടപടി, നിയമം നടപ്പാക്കുന്നതില്‍ 90 ശതമാനം വര്‍ദ്ധനവ്, പിടിമുറുക്കി പോലീസ്

കോട്ടയം: നിരന്തരകുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമം നടപ്പാക്കുന്നതില്‍ കോട്ടയം ജില്ലാ പോലീസ് സംസ്ഥാനത്ത് ഒന്നാമത്. വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ട 301 പേര്‍ക്കെതിരെ ഈ വര്‍ഷം നിയമ നടപടിക്ക് ശുപാര്‍ശചെയ്തു. 150 കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 18 പേരെ ജയിലിലടച്ചു.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയ പഴുതടച്ച നിയമനടപടികളിലൂടെയാണ് കുറ്റവാളികളെ അല്പമെങ്കിലും ഒതുക്കാനായത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിയമം നടപ്പാക്കുന്നതില്‍ 90 ശതമാനം വര്‍ദ്ധനവാണിത്.

2018 മുതല്‍ 2023 വരെ നിരന്തര കുറ്റവാളികളായ 304 പേര്‍ക്കെതിരെയാണ് കാപ്പാനിയമം നടപ്പാക്കിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ 90 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴുതടച്ച കാപ്പാ നിയമനടപടികളാണ് കുറ്റവാളികള്‍ക്കെതിരെ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി സ്വീകരിച്ചിരുന്ന കാപ്പാ നിയമനടപടിയേക്കാളേറെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടപ്പാക്കിയത്. 2018-ല്‍ 11, 2019-ല്‍ 18, 2020-ല്‍ 14, 2021-ല്‍ 21, 2022-ല്‍ 90 കുറ്റവാളികളും നടപടി നേരിട്ടു. 2023-ല്‍ മാത്രം 150 പേര്‍ക്കെതിരെയാണ് നടപടിയെടത്തത്.

46 പേരെ നാടുകടത്തുകയും, 18 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടക്കുകയും ചെയ്തു. ഇതു കുടാതെ ജില്ലയിലെ ഓരോ സബ് ഡിവിഷണല്‍ ഡിവൈഎസ്പി മാരുടെയും മുന്നിലെത്തി നിശ്ചയിച്ച ദിവസങ്ങളില്‍ ഒപ്പിടുകയും ഇവരുടെ യാത്രാവിവരങ്ങള്‍ ധരിപ്പിക്കുകയും വേണം. ഇത് മറ്റൊരു കാപ്പാ നിയമനടപടിയാണ്. ഇത്തരത്തില്‍ 65 പേരാണ് നിയമനടപടിക്ക് വിധേയമായത്.

നാടുകടത്തിയവര്‍ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയോ, അതാത് ഡിവൈഎസ്പി ഓഫീസുകളില്‍ ഒപ്പിടേണ്ടവര്‍ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ ഇത്തരക്കാര്‍ക്കെതിരെ കാപ്പാ ലംഘനത്തിന് കേസെടുക്കുകയും തടങ്കലിലാക്കുകയും ചെയ്തുവരികയാണ്. ഇത്തരത്തില്‍ ഈ വര്‍ഷം 20 കുറ്റവാളികളെയാണ് തടങ്കലിലടച്ചത്.

ലഹരിവസ്തുക്കളുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരെയും പോലീസ് കടുത്തനടപടിയാണടുത്തിട്ടുള്ളത്. ലഹരിവസ്തുക്കളുമായി പിടികൂടിയവരെയും, മുന്‍കാലങ്ങളില്‍ ലഹരിവസ്തുക്കളുടെ കേസില്‍ ഉള്‍പ്പെട്ടവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിന് ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ ജില്ലയിലേക്കുള്ള ലഹരിവസ്തുക്കളുടെ കുത്തൊഴുക്ക് ഒരു പരിധിവരെ തടയാനായി. കോട്ടയത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ചതാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു.

കോട്ടയം – 301
എറണാകുളം സിറ്റി – 48
എറണാകുളം റൂറല്‍ – 175
ഇടുക്കി – 58
ആലപ്പുഴ -250
തിരുവനന്തപുരം സിറ്റി – 121
തിരുവനന്തപുരം റൂറല്‍ – 179
കൊല്ലം സിറ്റി – 97
കൊല്ലം റൂറല്‍ – 85
പത്തനംതിട്ട – 36

സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ. പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. 2007-ല്‍ നിലവില്‍വന്ന ‘കാപ്പാ’ എന്ന ഗുണ്ടാപ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014-ല്‍ ഭേദഗതി വരുത്തി.

കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. മാത്രമല്ല, ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്.

അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.

പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.

ഇതിനു പുറമെ, വിദേശ രാജ്യങ്ങളില്‍നിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവര്‍, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, തുടങ്ങിയവര്‍ ഇതില്‍പ്പെടും. പലിശയ്ക്ക് പണം നല്‍കിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, അന്യന്റെയോ സര്‍ക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷം തടയാന്‍ ഡി.ഐ.ജിക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്‌നബാധിതമെന്ന് ഉത്തരവിടാന്‍ ഈ ആക്ട് മൂലം ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമുണ്ടാകും. മയക്കുമരുന്നു കേസിലെ പ്രതികള്‍ക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക.

മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളില്‍നിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവര്‍, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, തുടങ്ങിയവര്‍ ഇതില്‍പ്പെടും.

പലിശയ്ക്ക് പണം നല്‍കിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, അന്യന്റെയോ സര്‍ക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷം തടയാന്‍ ഡി.ഐ.ജിക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്‌നബാധിതമെന്ന് ഉത്തരവിടാന്‍ ഈ ആക്ട് മൂലം ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമുണ്ടാകും. മയക്കുമരുന്നു കേസിലെ പ്രതികള്‍ക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

കുറ്റവാളികള്‍ക്കെതിരായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആറ്, ഒന്‍പത് മാസത്തേയ്ക്കാണ് പ്രതികളെ അതാത് ജില്ലകളില്‍നിന്ന് പുറത്താക്കുന്നത്. ചങ്ങനാശ്ശേരി വാഴപ്പള്ളി നേര്‍ച്ചപ്പാറ പുതുപ്പറമ്പില്‍ വീട്ടില്‍ ഷിഹാന്‍ സജാദ് (20, അയര്‍ക്കുന്നം നരിമറ്റം സരസ്വതി വിലാസം വീട്ടില്‍ .എ. അശ്വിന്‍ (21), ഗാന്ധിനഗര് പെരുമ്പായിക്കാട് നട്ടാശ്ശേരി ലക്ഷം വീട് കോളനി കണിയാംപറമ്പില്‍ വീട്ടില്‍ കണ്ണന് (32), മണര്‍കാട്, പറമ്പുകര ഇലഞ്ഞിവേലില്‍ വീട്ടില്‍ ടോണി ഇ.ജോര്‍ജ് (25), എരുമേലി ടൗണ്‍ നെല്ലിത്താനം വീട്ടില്‍ മുബാറക്ക് എ റഫീക്ക് (24), പാലാ ളാലം, പരുമലക്കുന്ന് കോളനിയില്‍ പരുമല വീട്ടില്‍ ജോജോ ജോര്‍ജ്ജ് (28), കടനാട്, മങ്കര തച്ചുപറമ്പില്‍ വീട്ടില്‍ ദീപക് ജോണ്‍ (28), അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ വീട്ടില്‍ എബിസണ്‍ ഷാജി(20), കോട്ടയം പാറമ്പുഴ ചീനക്കുഴി ചോറാറ്റില്‍ വീട്ടില്‍ ഷിജോ സണ്ണി(27), പത്തനംതിട്ട ആനിക്കാട് രണ്ടുപറയില്‍ വീട്ടില്‍ അലക്‌സ് തോമസ് (20) എന്നിവരെയാണ് ജില്ലയിൽനിന്ന് നാടുകടത്തിയത്.

കാപ്പാ ചുമത്തി പുറത്താക്കയവര്‍ നിയനം ലംഘിച്ച് വീണ്ടും ജില്ലയില്‍ പ്രവേശിച്ചാല്‍ ഇവര്‍ക്കെതിരെ വീണ്ടും നിയമനടപടി സ്വീകരിക്കും. ഇത്തരക്കാരെ പിടികൂടി ജയിലിലടയ്ത്തുകയാണ് രീതി. ചങ്ങനാശ്ശേരി എസ്.എച്ച് സ്‌കൂള്‍ ഭാഗത്ത് പാലത്തുങ്കല്‍ വീട്ടില്‍ സാവിയോ സെബാസ്റ്റ്യന്‍ (22), അതിരമ്പുഴ, കോട്ടമുറി ഭാഗത്ത്, കൊച്ചുപുരക്കല്‍ വീട്ടില്‍ ആല്‍ബിന്‍ കെ.ബോബന്‍ (28), അതിരമ്പുഴ മനക്കപ്പാടം ഭാഗത്ത് കാവനയില്‍ വീട്ടില്‍ സിയാദ് (25), അതിരമ്പുഴ, നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പില്‍ വീട്ടില്‍ അഖില്‍ ജോസഫ് (29), പാലാ ളാലം, പരുമലക്കുന്ന് കോളനിയില്‍ പരുമല വീട്ടില്‍ ജോജോ ജോര്‍ജ്ജ് (28) എന്നിവരാണ് കാപ്പാ ലംഘിച്ചവർ.

ആറ് മുതല്‍ ഒരുവര്‍ഷം വരെയാണ് ജയിലിലടയ്തുന്നത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ് കോളനി പുത്തന്‍വിളയില്‍ വീട്ടില്‍ മനു മോഹന്‍ (33), ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തന്‍പുരക്കല്‍ വീട്ടില് അഫ്‌സല്‍ (25), വെച്ചൂര്, ഇടയാഴം രാജീവ് ഗാന്ധി കോളനി അഖില് നിവാസ് വീട്ടില് അഖില് പ്രസാദ് (30), വെച്ചൂര് ഇടയാഴം വേരുവളളി രഞ്‌ജേഷ് ഭവന് വീട്ടില് രഞ്‌ജേഷ് (32) , ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് മുതുകാട്ടില്‍ വീട്ടില്‍ ജോസ് സെബാസ്റ്റ്യന്‍ (51), കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി കളരിക്കല്‍ വീട്ടില്‍ ജയന്‍ (48), വൈക്കം,ടി. വി പുരം, മൂത്തേടത്ത് കാവ് പുന്നമറ്റത്തില് വിട്ടില് കണ്ണന് (31), ഇടുക്കി കരുണാപുരം ബാലഗ്രാമം ആറ്റുപുറമ്പോക്കില് വീട്ടില് ബാബു (48), ആര്‍പ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയില്‍ പിഷാരത്ത് വീട്ടില്‍ വിഷ്ണുദത്ത് (24), ഇയാളുടെ സഹോദരന്‍ സൂര്യദത്ത് (23), ഏറ്റുമാനൂര്‍ ഓണം തുരുത്ത് നീണ്ടൂര്‍ പ്രാവട്ടം മടത്തില്‍ പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കലിലടച്ചത്.