video
play-sharp-fill

എമിഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ കോട്ടയം ജില്ലയിലെ  പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസ് സംഘടിപ്പിച്ചു; ജില്ലാ പോലീസ് മേധാവി  ഉദ്ഘാടനം നിർവഹിച്ചു

എമിഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസ് സംഘടിപ്പിച്ചു; ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി എമിഗ്രേഷൻ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു.

പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ക്ലാസ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എമിഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമമാക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ക്ലാസ്സൂകൾ സംഘടിപ്പിച്ചത്.

എമിഗ്രേഷൻ നിയമങ്ങൾ, വ്യാജ ജോബ് ഓഫർ ലെറ്റർ, വിസ, തുടങ്ങിയവ എങ്ങനെ തിരിച്ചറിയാം, വഞ്ചിക്കപ്പെടുന്ന പ്രവാസികളെ സഹായിക്കുന്നതിനും നിയമവിരുദ്ധമായ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുന്നതിനും, ഇതുമായി ബന്ധപ്പെട്ട് പിന്തുടരേണ്ട നിയമവശങ്ങളെക്കുറിച്ചും ശ്യാം ചന്ദ് ( ഐഎഫ് എസ് Indian foriegn service, protector of emigrants Thiruvanthapuram ) ക്ലാസുകൾ നയിച്ചു.

ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സൂകൾ സംഘടിപ്പിച്ചത്.