play-sharp-fill
നിരവധി കേസുകളിൽ പ്രതിയായ  യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുള്ളതായി രഹസ്യവിവരം ; പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയപ്പോൾ  ഉദ്യോഗസ്ഥർക്ക് നേരെ പെൺകുട്ടിയുടെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമവും ; ജീപ്പിന്‍റെ സൈഡില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈ മനപൂർവ്വം ജീപ്പിന്റെ ഡോറിനിടയിൽ വെച്ച് അടച്ചു ; ഉദ്യോഗസ്ഥന്റെ കൈപ്പത്തിക്കു പരിക്ക്; സംഭവം ചങ്ങനാശ്ശേരിയിൽ !

നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുള്ളതായി രഹസ്യവിവരം ; പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ പെൺകുട്ടിയുടെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമവും ; ജീപ്പിന്‍റെ സൈഡില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈ മനപൂർവ്വം ജീപ്പിന്റെ ഡോറിനിടയിൽ വെച്ച് അടച്ചു ; ഉദ്യോഗസ്ഥന്റെ കൈപ്പത്തിക്കു പരിക്ക്; സംഭവം ചങ്ങനാശ്ശേരിയിൽ !

സ്വന്തം ലേഖകൻ 

ചങ്ങനാശേരി: നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ പെൺകുട്ടിയുടെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമവും

ആണ്‍സുഹൃത്തിനെ പിടികൂടിയതിന്‍റെ പേരിലാണ് പൊലീസിന് നേരെ പെണ്‍കുട്ടിയുടെ ആക്രോശം. തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് നാട്ടുകാര്‍ നോക്കിനില്‍ക്കേ പോലീസിനുനേരേ അതിക്രമമുണ്ടായത്. തൃക്കൊടിത്താനം എസ്‌എച്ച്‌ഒ ജി. അനൂപ്, സിപിഒ ശെല്‍വരാജ് എന്നിവര്‍ക്കു നേരേയാണ് പെണ്‍കുട്ടി അസഭ്യവര്‍ഷവും കൈയേറ്റവും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണു(19)എന്ന യുവാവാണ് പോലീസിന്‍റെ പിടിയിലായത്. പോലീസ് പറയുന്നതിങ്ങനെ: യുവാവിന്‍റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.

ഡിഐജിയുടെ നിര്‍ദേശപ്രകാരമുള്ള കോമ്പിംഗിനിടെയാണ് ശനിയാഴ്ച വൈകുന്നേരം തൃക്കൊടിത്താനം എസ്‌എച്ച്‌ഒ അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തിയത്. വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇതുസംബന്ധിച്ചു പോലീസ് ചോദ്യം ചെയ്യുകയും വിഷ്ണുവിനെ അറസ്റ്റ് ചെയ്തു ജീപ്പില്‍ കയറ്റുകയും ചെയ്തു.

വിഷ്ണുവിനെ ജീപ്പില്‍നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി അതിക്രമം നടത്തിയതെന്ന് എസ്‌എച്ച്‌ഒ അനൂപ് പറഞ്ഞു. സംഭവമറിഞ്ഞു നാട്ടുകാരും സ്ഥലത്തെത്തി. എസ്‌എച്ച്‌ഒ ആവശ്യപ്പെട്ടതു പ്രകാരം സ്റ്റേഷനില്‍ നിന്നുമെത്തിയ ശെല്‍വരാജ് ജീപ്പിന്‍റെ സൈഡില്‍ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി ജീപ്പിന്‍റെ ഡോറടച്ചു. ഡോറിനിടയില്‍പ്പെട്ടു ശെല്‍വരാജിന്‍റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെല്‍വരാജിനെ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി.

അറസ്റ്റിലായ വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാറില്‍ അക്രമം നടത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.