പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാം ഘട്ട ക്ലാസ്സ് നടത്തി; കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് നയിച്ചു

Spread the love

കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാം ഘട്ട ക്ലാസ്സ് നടത്തി.

കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് നയിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ക്ലാസിൽ പ്രതിപാദിച്ചത്.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 80 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അഡീഷണൽ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി എന്നിവരും പങ്കെടുത്തു.