video
play-sharp-fill
പെരുമ്പായിക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

പെരുമ്പായിക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, യുവതിയിൽ നിന്ന് പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത് താഴത്തേടത്ത് വീട്ടിൽ അമൽ ദാസ് (28) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണവും അടക്കം 16,61,000 ത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവതി കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകുകയും , ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ വയനാട് തിരുനെല്ലി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി, രാജേഷ് കെ.കെ, സജികുമാർ, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.