അന്വേഷണ മികവിന് അംഗീകാരം; കോട്ടയത്ത് 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

Spread the love

കോട്ടയം: ജില്ലയിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മികച്ച കുറ്റാന്വേഷണത്തിന് ബാഡ്‌ജ് ഓഫ് ഓണർ പുരസ്‌കാരം.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.

അഡിഷണൽ എസ്.പി വിശ്വനാഥന്‍ എ.കെ , ചിങ്ങവനം പൊലീസ് ഇൻസ്പെക്‌ടർ അനില്‍ കുമാര്‍ വിഎസ്, ചിങ്ങവനം പൊലീസ് ഇൻസ്‌പെക്‌ടര്‍ ആയിരുന്ന ഇപ്പോൾ വാടനാപ്പള്ളി പൊലീസ് ഇൻസ്പെക്‌ടര്‍ ബിനു എസ്, കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ അസിസ്‌റ്റന്‍റ് സബ് ഇൻസ്‌പെക്‌ടര്‍ സന്തോഷ് പിസി,ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ തോമസ് സ്റ്റാൻലി,കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് എസ്.സി.പി.ഒ ശ്യം എസ്.നായർ,ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ നിയാസ് എം എ, കോട്ടയം ക്രൈം ബ്രാഞ്ച് സിപിഒ സതീഷ് കുമാർ പി എഎന്നിവർക്കാണ് 2023 വർഷത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സിസിടിവി യുടെ ഡി വിആർ ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.

പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ ഫൈസൽ രാജ്, അനീഷ് ആന്‍റണി, അനീഷ് ഭവൻ എന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിനാണ് നേട്ടം കെെവരിച്ചത്.അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡി വൈഎസ്‌ പി ആർ.വിശ്വനാഥന്‍ എ.കെ യുടെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനില്‍ കുമാര്‍ വിഎസ്, വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്‌ എസ്‌.സിപിഒ മാരായ സന്തോഷ് പി.സി ,പി ഓ മാരായ ശ്യം എസ്‌.സി, സിപിഒ നിയാസ് എം എ,സന്തോഷ് കുമാർ പി.എ എന്നിവരാണ് ഉണ്ടായിരുന്നത്.