പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിരമ്പുഴ സ്വദേശിക്ക് 51 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

video
play-sharp-fill

അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കരയിൽ നാൽപ്പത്തിമല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മഹേഷ് ടി എം ( 21 ) ആണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷ്നി എ 51 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒമാരായിരുന്ന ഷോജോ വർഗീസ്, അൻസൽ എ എസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.