പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; കോട്ടയം ഏറ്റുമാനൂരിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വടക്കേനട വൃന്ദാവൻ വീട്ടിൽ വേണു പി (53) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.ഐ സാഗർ എം.പിയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group