
പ്ലസ് വണ്‍ പ്രവേശനം; കോട്ടയം ജില്ലയില്‍ 5626 പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 18,905 പേർ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയില്‍ 5626 പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം.
വിദ്യാര്‍ഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ നിന്നായി 4 ബാച്ചുകള്‍ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാച്ചുകളില്‍ കുറവ് വരുന്നതോടെ ചില അധ്യാപകര്‍ക്കും സ്ഥലംമാറ്റം ഉണ്ടാകും. പ്ലസ് വണ്‍ കോഴ്‌സിന് 5400 സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം കോട്ടയത്ത് ഒഴിവ് വന്നിരുന്നത്.
ആകെ 21,958 സീറ്റുകളാണ് കോട്ടയം ജില്ലയില്‍ ഇത്തവണ ഉണ്ടായിരുന്നത്. സയൻസിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത്. 13,836 സീറ്റുകള്‍ സയൻസ് ബാച്ചിന് ഉണ്ടായിരുന്നു.
ഇതില്‍ 3148 സീറ്റുകളില്‍ ആരും പ്രവേശനം നേടിയിട്ടില്ല. ഹ്യുമാനിറ്റീസിന് 1042 സീറ്റുകളും കൊമേഴ്‌സിന് 1436 സീറ്റുകളും ബാക്കി വന്നുവെന്നാണ് വ്യാഴം ഉച്ച വരെയുള്ള പ്രവേശനം അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോട്ടയം ജില്ലയില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹത നേടിയത് 18,905 പേരാണ്. 134 ഹയര്‍ സെക്കൻഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്.
സയൻസിന് 10 വിഷയങ്ങളിലായി 9 കോംബിനേഷനും കൊമേഴ്‌സില്‍ 9 വിഷയങ്ങളിലായി 4 കോംബിനേഷനും ഹ്യുമാനിറ്റീസിന് 26 വിഷയങ്ങളിലായി 32 കോംബിനേഷനും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.