
രണ്ടാം പിണറായി സർക്കാരിൽ കോട്ടയം ജില്ലയിൽ നിന്നും മൂന്നു മന്ത്രിമാർ; ജില്ലയിൽ നിന്നും മന്ത്രിമാരാകാൻ പരിഗണിക്കുന്നവർ ഇവർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ജില്ലയെ കാത്തിരിക്കുന്നത് മൂന്നു മന്ത്രിസ്ഥാനം.
ഏറ്റുമാനൂരിൽ നിന്നും വിജയിച്ച മുൻ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും, കേരള കോൺഗ്രസ് എമ്മിന്റെ പാനലിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും വിജയിച്ച എൻ.ജയരാജും, വൈക്കം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച സി.കെ ആശയുമാണ് ജില്ലയിൽ നിന്നും മന്ത്രിയാകാൻ സാധ്യതയുള്ളവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ നിന്നും വിജയിച്ച കെ.സുരേഷ്‌കുറുപ്പിനെ മന്ത്രിയോ സ്പീക്കറോ ആക്കുമെന്നായിരുന്നു നാട് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, സുരേഷ് കുറുപ്പിന്റെ എം.എൽ.എയാക്കി ഒതുക്കുകയായിരുന്നു. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരിക്കെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഇടതു മുന്നണിയിൽ എത്തിക്കുന്നതിൽ നിർണ്ണായക ശക്തിയായിരുന്ന വി.എൻ വാസവനാവും പ്രഥമ പരിഗണന ലഭിക്കുക എന്നതിൽ സംശയമില്ല.
സി.പി.ഐയ്ക്ക് നിലവിൽ മത്സരിക്കുന്നതിൽ സീനിയറായ വനിത സി.കെ ആശ തന്നെയാണ്. ആശ രണ്ടാം തവണയാണ് നിയമസഭയിലേയ്ക്കു മത്സരിച്ചു വിജയിക്കുന്നത്.
അതുകൊണ്ടു തന്നെ വനിതാ മന്ത്രിയെ പരിഗണിച്ചാൽ സ്വാഭാവികമായും ആശയ്ക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുക.
പാലായിൽ നിന്നും വിജയിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ.മാണിയ്ക്കു ഒരു മന്ത്രി സ്ഥാനം ഉറപ്പായിരുന്നു. എന്നാൽ, ജോസ് കെ.മാണി പരാജയപ്പെട്ട സാഹചര്യത്തിൽ കേരള കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിൽ ഒന്നിൽ തീർ്ച്ചയായും ജയരാജിനെ തന്നെയാവും മന്ത്രിസ്ഥാനത്തിനു പരിഗണിക്കുക.