വൈറലായി ഋഷിശൃംഗന്റെയും വൈശാലിയുടെയും ഫോട്ടോഷൂട്ട്; ലൈംഗികതയുടെ അതിപ്രസരമെന്ന് ആരോപണം; ട്രോൾ മഴയുമായി ട്രോളൻമാരും

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ സിനിമാ താരങ്ങളുടെയും, മറ്റ് പ്രമുഖ വ്യക്തികളുടെയും ഫോട്ടോ ഷൂട്ടുകൾക്കാണ് ഇപ്പോൾ ഡിമാന്റ്. ഇതിനിടെ വിവാഹ ഫോട്ടോ ഷൂട്ടുകളും, സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ വൈശാലിയുടെയും ഋഷി ശൃംഗന്റെയും ഫോട്ടോ ഷൂട്ടുകൾ പുനരാവിഷ്‌കരിച്ചത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായി മാറിയത്.

ഇപ്പോഴിതാ അഭിജിത് ജിത്തു, മായ എന്നിവരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 1988 ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രങ്ങൾ. മിഥുൻ ശാർക്കരയാണ് ഫോട്ടോഗ്രാഫർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group