
തിരുവോണദിവസം പെട്രോൾ പമ്പുകൾ അടച്ചിടാൻ നീക്കവുമായി പമ്പ് ഉടമകൾ: പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; തീരുമാനം മാറ്റണമെന്ന് ആവശ്യം
തേർഡ് ഐ ബ്യൂറോ
കോട്ടയം:തിരുവോണ ദിവസം ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള നിർണ്ണായക തീരുമാനവുമായി പെട്രോൾ പമ്പ് ഉടമകളുടെ സംഘടകൾ. ഇവരുടെ സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പമ്പ് ഉടമകൾ സമരം നടത്താനൊരുങ്ങുന്നത്.
എന്നാൽ, തീരുമാനത്തിൽ നിന്ന് ജില്ലയിലെ പമ്പുടമകൾ പിൻവാങ്ങണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി അഭ്യർത്ഥിച്ചു.തിരുവോണ ദിവസം എ.കെ.എഫ്.പി.ടി.എ യും കെ.എസ്.പി.ടി.എയും സംയുക്തമായി പെട്രോൾ പമ്പുകൾ അടച്ചിട്ട് ജില്ലയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന 24 മണിക്കൂർ സമരം വേറൊരു ദിവസത്തേയ്ക്ക് മാറ്റി നിശ്ചയിക്കണമെന്നും അഭ്യർത്ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ആ മേഖലയെ സംബന്ധിച്ചേെത്താളം പ്രസക്തമാണെങ്കിലും മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണത്തിന്റെ അന്നു സഞ്ചാര സാതന്ത്ര്യത്തിനു തടസ്സം നിൽക്കുന്നത് ശരിയായ തീരുമാനമല്ലെന്നും സമരത്തിനു ആഹ്വാനം ചെയ്ത സംഘടനകളെ ഓർമ്മപ്പെടുത്തുന്നു.
പമ്പുടമകളുടെ ആവശ്യങ്ങൾ ന്യായമാണെങ്കിലും തിരുവോണത്തിനു ക്ഷേത്ര ദർശനത്തിനും ബന്ധുവീടുകൾ സന്ദർശിക്കാനും വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കേണ്ടി വരുന്നതിനാൽ അന്നേ ദിവസത്തെ സമര പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.