കോട്ടയം പത്തനാട് വീ​ടി​നു തീ​വ​ച്ച​ശേ​ഷം ഗൃഹനാഥൻ സമീപത്തെ പ്ലാവിൽ തൂ​ങ്ങി​മ​രി​ച്ചു

Spread the love

 

 

പ​ത്ത​നാ​ട്: ഗൃ​ഹ​നാ​ഥ​ന്‍ വീ​ടി​ന് തീ​വ​ച്ച ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത് വാ​ലു​മ​ണ്ണേ​ല്‍പ്പ​ടി മീ​നു​ക്കു​ന്നേ​ല്‍ ഹ​രി​ദാ​സ് എം.​വി. (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. തീ ​പ​ട​ര്‍ന്നു വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ട സ​മീ​പ​വാ​സി​ക​ള്‍ ഉ​ണ​ര്‍ന്നു നോ​ക്കു​മ്ബോ​ഴാ​ണ് വീ​ടി​ന് തീ​പി​ടി​ച്ച​ത​റി​യു​ന്ന​ത്.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നും എ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ടി​നു സ​മീ​പ​മു​ള്ള പ്ലാ​വി​ല്‍ ഹ​രി​ദാ​സി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തുക​യാ​യി​രു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് എ​താ​നും ദി​വ​സ​മാ​യി ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​യാ​ളു​ടെ ഭാ​ര്യ വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി​നി മ​ഞ്ജു അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നെ​ത്തു​ട​ര്‍ന്ന് അ​വ​രു​ടെ വീ​ട്ടി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group