കോട്ടയത്ത് റിട്ട.ബാങ്ക് ജീവനക്കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൂന്നു ദിവസം മുൻപ് ഇയാളെ കാണാതായതായി പരാതി ലഭിച്ചിരുന്നു; അന്വേഷണം നടക്കുന്നതിനിടയിലാണ് പാറേച്ചാൽ പുത്തൻ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാറേച്ചാൽ പുത്തൻ തോട്ടിൽ റിട്ട.ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ സന്തോഷ് ഭവനിൽ മുരളീധരൻ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു ദിവസം മുൻപ് ഇയാളെ കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതിന്മേൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തിയത്. അമിത മദ്യാപാനിയായിരുന്ന മുരളിധരൻനായരുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസിൽ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.