
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പഞ്ചായത്തിലെ ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസിലെ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കീഴ് ജീവനക്കാരിയെ തല്ലി.
മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥയെ മർദ്ദിച്ചതിനേ തുടർന്ന് മറ്റ് ജീവനക്കാരും സംഘടിച്ചതോടെ ഓഫീസിൽ സംഘർഷാവസ്ഥയായി . വിവരം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം എത്തി.
തല്ലിയതും തല്ല് കൊണ്ടതും ഇടത് സംഘടനാ പ്രവർത്തകരാണ്. ഇതോടെ പ്രശ്‌നം പരിഹരിക്കുന്നതിനായി നേതാക്കന്മാർ രാത്രി വൈകിയും നെട്ടോട്ടത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ പെട്ട ജീവനക്കാർ തമ്മിൽ മുൻപും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു.