
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് നിയന്ത്രണം നഷ്ടപ്പെട്ട പാചക വാതക സിലണ്ടർ കയറ്റിവന്ന ലോറി ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് ഇടിച്ചുകയറി.
ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ലോറിയാണ് പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറിയത്.
പാചകവാതക കാലി സിലിണ്ടറുമായി ക്ഷേത്രം റോഡിലേക്ക് വഴിതെറ്റി വന്ന ലോറി പുറകോട്ട് തിരിഞ്ഞ് പോകുന്നതിനായി തിരിക്കവേ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് പാചകവാതക സിലണ്ടർ ലോറി ഓടിച്ചിരുന്നത്.
ലോറിയുടെ മുൻഭാഗവും, ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും തകർന്നിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.