കോട്ടയം പാമ്പാടി, പള്ളിക്കത്തോട് ഭാഗങ്ങളിൽ ആക്രിപെറുക്കാനെത്തി മോഷണം നടത്തുന്ന സംഘങ്ങള്‍ വ്യാപകമെന്ന് പരാതി; നാടോടി സ്ത്രീകള്‍ ഉള്‍പ്പെട്ടസംഘങ്ങളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍
സ്വന്തം ലേഖകൻ
കോട്ടയം:ആക്രി പെറുക്കാനെത്തി പാമ്പാടി, പള്ളിക്കത്തോട് മേഖലകളില്‍ വീട്ടുമുറ്റത്തുനിന്നും മോഷണം നടത്തുന്ന സംഘങ്ങള്‍ വ്യാപകമെന്ന് പരാതി. നാടോടി സ്ത്രീകള്‍ ഉള്‍പ്പെട്ടസംഘങ്ങളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
വീട്ടുമുറ്റത്തു കയറിവരുന്ന സംഘങ്ങള്‍ വീട്ടുകാര്‍ പുറത്തിറങ്ങി വരുന്നതിനുമുൻപ് തന്നെ വീടിനു ചുറ്റും നടന്ന് സാധനങ്ങള്‍ മോഷണം നടത്തുകയാണു പതിവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിക്കത്തോട്, പാമ്പാടി പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരക്കാരെ വീട്ടില്‍ കയറ്റാതെ സൂക്ഷിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.
Third Eye News Live
0