കോട്ടയം പള്ളത്ത് 20 ഏക്കർ തരിശ് പാടത്ത് വൻ തീ പിടുത്തം; തീപിടുത്തം കണ്ട് റിട്ട. വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനത്തിനടുത്ത് പള്ളത്ത് പാടശേഖരത്തിൽ വൻ തീ പിടുത്തം. സമീപത്തെവീട്ടുകളുടെ ഭാഗത്തേക്ക് തീ പടരുന്നതു കണ്ട് റിട്ട. വില്ലേജ് ഓഫീസർ കുഴഞ്ഞുവീണു.

ഇന്നുച്ചകഴിഞ്ഞ് 3.30 നാണ് സംഭവം.പള്ളം അറയ്ക്കൽ ക്ഷേത്രത്തിന് സമീപം 20 ഏക്കർ തരിശ് പാടത്തിനാണ്  തീപിടിച്ചത്. പള്ളം പുലികുടി പാടശേഖര ത്തിലാണ് സംഭവം. പാടശേഖരത്തിന്റെ ഇരുവശങ്ങളിലായി നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തീപിടിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് കോട്ടയം അ ഗ്നിശമന സേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി. അഗ്നിശ മനസേനയുടെ വാഹനങ്ങൾ പ്രദേശത്തേയ്ക്ക് എത്തിച്ചേരാൻ സാധിക്കാ ത്തിനാൽ സമീപത്തെ കിണറുകളിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയാണ് തീ അണയ്ക്കാൻ ശ്രമങ്ങൾ നട ത്തിയത്. മുക്കാൽ മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയ മാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിച്ച പാടശേഖരത്തിന് തൊട്ടടുത്തു താമസിക്കുന്ന റിട്ട. വില്ലേജ് ഓഫീസർ സാബുവാണ് കുഴഞ്ഞു വീണത്. ഇദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.