കോട്ടയം പള്ളിക്കത്തോട് ഒരു കുടുംബത്തിലെ നാലുപേർക്ക് ഇടിമിന്നലേറ്റു; വീടിനുള്ളിലിരുന്ന പന്ത്രണ്ട് വയസുകാരിയുൾപ്പെടെയുള്ളവർക്ക് ​ഗുരുതര പരിക്ക്

Spread the love

പള്ളിക്കത്തോട്: പള്ളിക്കത്തോട്ടില്‍ ഇടിമിന്നലേറ്റ് കുടുംബത്തിലെ നാലു പേര്‍ക്കു പരിക്കേറ്റു. പള്ളിക്കത്തോട് നെയ്യാട്ടുശേരി എന്‍.കെ. മനോജിന്‍റെ ഭാര്യ സീമ മനോജ്, മക്കളായ അനന്തു മനോജ് (18), അജിത്ത് മനോജ് (16), അശ്വതി മനോജ് (12 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ ഇരുന്നവര്‍ക്ക് ശക്തമായ ഇടിമിന്നലില്‍ പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീമയുടെ നടുവിനും കാലിനും മരപ്പുണ്ട്. അജിത്തിന്‍റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. അനന്തുവിന്‍റെ ചെവിയുടെ ഭാഗത്തും അശ്വതിയുടെ ഇടത് കൈക്കുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group