
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ പള്ളം ഭാഗത്ത് ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. ആർപ്പൂക്കര സ്വദേശിയായ യാത്രക്കാരന് ഗുരുതര പരിക്ക്. ആർപ്പൂക്കര പടിഞ്ഞാറേ മണലേൽ രൂപൻ ജേക്കബ് ആണ് അപകടത്തിൽ പെട്ടത്.അബോധാവസ്ഥയിലായ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജിന് സമീപത്ത് പെരുമ്പാവൂരിൽ നിന്നും സിമന്റ് ഇഷ്ടികയുമായി കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയാണ് രൂപൻ ജേക്കബിനെ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജ് ഭാഗത്ത് നിന്നും റോഡിലേക്ക് ഇറങ്ങിവരികയായിരുന്ന സ്‌കൂട്ടർ ലോറിയുടെ പിന്നിലുടക്കി സ്‌കൂട്ടറിനെയും യാത്രക്കാരനെയും മീറ്ററുകളോലം വലിച്ചു നീക്കികൊണ്ടുപോവുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.