video
play-sharp-fill
കോട്ടയം പാലായിൽ കള്ളുഷാപ്പിലെ സംഘർഷത്തിൽ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ ; പിടിയിലായ പൂവരണി സ്വദേശിയായ പ്രതിക്കെതിരെ മനപൂര്‍വമുളള നരഹത്യയ്ക്ക് കേസെടുത്തു

കോട്ടയം പാലായിൽ കള്ളുഷാപ്പിലെ സംഘർഷത്തിൽ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ ; പിടിയിലായ പൂവരണി സ്വദേശിയായ പ്രതിക്കെതിരെ മനപൂര്‍വമുളള നരഹത്യയ്ക്ക് കേസെടുത്തു

കോട്ടയം: പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞ് പരുക്കേറ്റ യുവാവ് ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്.

ഈ മാസം പതിനെട്ടിന് ഇടമറ്റം ചീങ്കല്ലേൽ ഷാപ്പിനു സമീപത്തു വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അനീഷ് നാട്ടുകാരനായ സുരേഷിനെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞിട്ടിരുന്നു.

പരിക്കേറ്റ് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുരേഷ് മരിച്ചു. ഇതിനു പിന്നാലെയാണ് അനീഷ് ഒളിവില്‍ പോയത്. സുരേഷ് മരിച്ചതോടെ അനീഷിനെതിരെ പൊലീസ് മനപൂര്‍വമുളള നരഹത്യയ്ക്ക് കേസും ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷ് ഒളിവില്‍ പോയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതിയ്ക്കായി അന്വേഷണം നടത്തിയത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അനീഷിനെ അറസ്റ്റ് ചെയ്യുന്നത്. പാലാ ഡിവൈഎസ്പി എ.ജെ.തോമസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.