
കോട്ടയം പാലാ ബൈപ്പാസിൽ അമിതവേഗതയിലെത്തിയ കാർ യുവതിയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്; വാഹനം കണ്ടെത്താനാകാതെ പൊലീസ്; പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയതായും ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് കറങ്ങിയ യുവതി താഴെ വീണു. ഇടിച്ച കാർ അൽപ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.