
കോട്ടയം പാലായിൽ വന്യജീവിയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്; കുറുക്കനാണ് ആക്രമിച്ചതെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ചാക്കാംപുഴയിൽ വന്യജീവിയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവർക്കാണ് ആക്രമണമേറ്റത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം രാമപുരം പഞ്ചായത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇവരുടെ മുഖത്തിനാണ് പരിക്ക്. കുറുക്കനാണ് ഇവരെ ആക്രമിച്ചതെന്നാണ് കരുതുന്നത്.
Third Eye News Live
0