
കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് തൊടുപുഴയിലെ കല്യാൺ സിൽക്‌സിലെ ജീവനക്കാരൻ
കോട്ടയം :പാലാ ഐങ്കൊമ്പ് ആറാം മൈലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എലിക്കുളം കുരുവിക്കൂട് കുറ്റിക്കാട്ട് ഉണ്ണികൃഷ്ണന്റെ മകൻ കെ.യു.വിഷ്ണു(25) വാണ് മരിച്ചത്.
തൊടുപുഴയിൽകല്യാൺ സിൽക്‌സിലെ ജീവനക്കാരനാണ് വിഷ്ണു. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ ഇന്ന് രാത്രി 8.45 നായിരുന്നു അപകടം. അമ്മ: വത്സല. സഹോദരങ്ങൾ: ഗിരീഷ്, മനീഷ്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Third Eye News Live
0