കോട്ടയം പാലാ പുലിയന്നൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ യാത്രികനായ വയോധികന് ദാരുണാന്ത്യം

Spread the love

കോട്ടയം: പാലാ പുലിയന്നൂരിൽ കാണിക്ക മണ്ഠപത്തിന് സമീപം കാറും – ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രികനായ വയോധികൻ മരിച്ചു. മേവട കുന്നപ്പള്ളിയിൽ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്.

പാലായിൽ ഇന്ന് ഇത് രണ്ടാമത്തെ അപകടമാണ്. രാവിലെ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി ജോയൽ ജോബി മരിച്ചിരുന്നു.

സുഹൃത്തിനൊപ്പം സഞ്ചരിച്ച ജോയലിന്റെ ബൈക്ക് ബസ്സുമായി കൂടിയിടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ജോയൽ തൽക്ഷണം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group