video
play-sharp-fill

അയ്മനം സ്വദേശിയുടെ കോട്ടയത്ത് പ്രവർത്തിക്കുന്ന പെയിന്റ് കടയിൽ മോഷണശ്രമം; ബംഗാൾ സ്വദേശി പിടിയിൽ

അയ്മനം സ്വദേശിയുടെ കോട്ടയത്ത് പ്രവർത്തിക്കുന്ന പെയിന്റ് കടയിൽ മോഷണശ്രമം; ബംഗാൾ സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പെയിന്റ് കടയിൽ കയറി മോഷണം നടത്താൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബംഗാൾ സ്വദേശി നജീബുൾ മൊല്ല (35) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം 25 ആം തീയതി രാത്രി 11 മണിയോടുകൂടി അയ്മനം സ്വദേശിയുടെ കോട്ടയത്ത് പ്രവർത്തിക്കുന്ന വിജയാ ട്രേഡ് സെന്റർ എന്ന പെയിന്റ് കടയുടെ ഓട് പൊളിച്ച് അകത്ത് പ്രവേശിച്ച് മാനേജർ കൗണ്ടറിന് സമീപമുള്ള ഇരുമ്പ് സേഫ് കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു.

കടയുടമയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷണ ശ്രമം നടത്തിയത് എന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ ശ്രീജിത്ത് ടി, സിജു കെ സൈമൺ, സി.പി.ഓ മാരായ ജോർജ് എ.സി, ശ്യാം എസ് നായർ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയി ൽ ഹാജരാക്കി.