
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിൻ്റെ തന്നെ ഗതിവിഗതി നിർണയിച്ച പല തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ.
ഒരു കാലത്ത് കോട്ടയം നഗരത്തിന്റെ തിലകക്കുറിയായിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഊട്ടി ലോഡ്ജിന്റെ ഉടമ ടി.ബി റോഡില്‍ ഊട്ടിയില്‍ വി. കെ. സുകുമാരൻ (ചെല്ലപ്പൻ ചേട്ടൻ) ഇന്നലെ വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. 98 വയസ്സായിരുന്നു.
ഊട്ടി ലോഡ്ജ്, ഹോട്ടല്‍ ബസന്ത് എന്നിവയുടെ സ്ഥാപകനായിരുന്നു.
ഒരു കാലത്ത് കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരെല്ലാം ഒത്തുകൂടുന്നയിടമായിരുന്നു ഊട്ടി ലോഡ്ജ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ സിനിമാ നിർമ്മാണ കമ്പനികള്‍ മലയാള ചലചിത്ര മേഖല നിയന്ത്രിച്ചിരുന്ന കാലത്ത് നിരവധി ചലചിത്ര നടന്മാരും, കലാകാരമാരും അന്തിയുറങ്ങിയിരുന്നതും ഊട്ടി ലോഡ്ജിലായിരുന്നു.
ബലക്ഷയത്തിൻ്റെ പേരില്‍ ബസ് സ്റ്റാൻ്റ് കെട്ടിടമാകെ ആറ് മാസം മുൻപ് പൊളിച്ചു നീക്കിയപ്പോള്‍ ഊട്ടി ലോഡ്ജും ഒരു പിടി ഓർമ്മകള്‍ സമ്മാനിച്ച് ചരിത്രമായി മാറി, ഇപ്പോളിതാ ചെല്ലപ്പൻ ചേട്ടനും.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.
ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ:
ഓ. എസ്. രാജേന്ദ്രൻ, ഓ. എസ്. ഷാജി, എസ്. പ്രസാദ്, എസ്. ബൈജു (ഡയറക്ടർ, കോട്ടയം പോർട്ട്). മരുമക്കൾ: ചന്ദ്രിക രാജേന്ദ്രൻ, അമ്മിണി, വിജയമ്മ പ്രസാദ്, ബിനു ബൈജു. കൊച്ചുമക്കൾ: അഭിനയ രാജേന്ദ്രൻ, അഞ്ചു രാജേന്ദ്രൻ, പാർവ്വതി പ്രസാദ്, സേതു കൃഷ്ണപ്രസാദ്, അപർണ്ണ ബൈജു, ആരോമൽ ബൈജു.



