കോട്ടയത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ മാനേജരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക്‌ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഫോൺ പേ വഴിയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ട് വഴിയും പണം തട്ടാൻ ശ്രമം; വ്യാജ ഐഡി ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചത് എഡിജിപി വിജയ് സാഖറേയടക്കമുള്ളവരുടേത്; എഡിജിപിയുടെ പേരിൽ തട്ടിപ്പ് നടത്തിയവനേ ദിവസങ്ങൾക്കകം പൊക്കിയ പൊലീസ് സാധാരണക്കരനോട് പറയുന്നത് “ഇപ്പ ശരിയാക്കിത്തരാം”

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിൻ്റെ മാനേജരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം.
വ്യാജ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു.

ഫോൺ പേ വഴി 8486592349 എന്ന നമ്പറിലേക്ക് പണം നൽകാനായിരുന്നു ആവശ്യം. പിന്നീട് പണം നൽകാനായി എച്ച് ഡി എഫ് സി ബാങ്കിൻ്റെ 0100583594051 എന്ന അക്കൗണ്ട് നമ്പർ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തന്റെ പേരിൽ വ്യാജ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി വിവരമറിഞ്ഞ ഷോറും മാനേജർ വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയുയായിരുന്നു.

സമാനമായ
രീതിയിൽ കേരളത്തിൽ പലയിടത്തും വ്യാപക തട്ടിപ്പുകളാണ് നടക്കുന്നത്.

എഡിജിപി വിജയ് സാഖറയുടേയും ഐജി പി വിജയന്റേയും നിരവധി ഡിവൈഎസ്പി മാരുടേയും സിഐമാരുടേയുമല്ലാം വ്യാജ ഫെയ്സ് ബുക്ക് ഐഡി ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഐഡിയിൽ പണം തട്ടാൻ ശ്രമം നടന്നതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. ദിവസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിൽ നിന്നും പ്രതികളെ പിടികൂടി.

എന്നാൽ സാധാരണക്കാരായ നിരവധി പേരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുള്ളത്.
ഇതിനെതിരെ ചെറുവിരൽ അനക്കാൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയാൽ അന്വേഷിക്കുന്നുണ്ട്. ഇപ്പ ശരിയാക്കിത്തരാം എന്ന മറുപടിയാണ് ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നടക്കുന്നതല്ലാതെ സാധാരണക്കാരന് യാതൊരു ഗുണവുമില്ല.

ഇന്നലെ കോട്ടയത്തെ ഷോറും മാനേജർക്ക് വന്ന മെസേജ് മലയാളത്തിലായിരുന്നെന്നുള്ളതാണ് അതിശയപ്പെടുത്തുന്നത്. മെസേജ് മലയാളത്തിലായിരുന്നതിനാൽ തന്നെ തട്ടിപ്പിന് പിന്നിൽ മലയാളി ആണെന്നുളളത് ഉറപ്പാണ്.