പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നല്‍കി.

കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ റേഷൻ കടകളില്‍ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മില്‍മയില്‍ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങള്‍ ആദ്യ ദിവസം കിറ്റില്‍ ഉണ്ടായിരുന്നില്ല.

6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.

തേയില( ശബരി)–100 ഗ്രാം, ചെറുപയര്‍ പരിപ്പ്‌–250ഗ്രാം, സേമിയ പായസം മിക്‌സ്‌(മില്‍മ)‌–250 ഗ്രാം , നെയ്യ്‌( മില്‍മ)–50 മില്ലി, വെളിച്ചെണ്ണ (ശബരി) ‌–അരലിറ്റര്‍,
സാമ്ബാര്‍പ്പൊടി( ശബരി)–100 ഗ്രാം, മുളക്‌ പൊടി( ശബരി)–100ഗ്രാം, മഞ്ഞള്‍പ്പൊടി( ശബരി)–100 ഗ്രാം, മല്ലിപ്പൊടി( ശബരി)–100ഗ്രാം, ചെറുപയര്‍–500ഗ്രാം, തുവരപ്പരിപ്പ്‌–250ഗ്രാം, പൊടി ഉപ്പ്‌-ഒരുകിലോ, കശു വണ്ടി–50 ഗ്രാം, തുണി സഞ്ചി–1 എന്നിവയാണ്‌ കിറ്റിലുണ്ടാകുക.