സ്വന്തം ലേഖകൻ
കോട്ടയം: ഓണക്കാലമായതോടെ വിപണികളില്‍ പൂക്കള്‍ സജീവമായി.
വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ടുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിത്തുടങ്ങി.
ചെണ്ടുമല്ലിയും വാടാമുല്ലയും അരളിയുമെല്ലാം കേരള വിപണി കയ്യടക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപവും ബസ് സ്റ്റാൻഡിന് മുൻപിലും
പൂക്കടകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.
തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിലെ വഴിയോര പൂക്കടകളെല്ലാം അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം പൂക്കൾക്ക് തോന്നുന്ന വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്.
പൂവിന് പൊന്നും വിലയാണ് വ്യാപാരികൾ വാങ്ങിക്കുന്നത്. ഓണം അടുത്ത് എത്തുന്നതോടെ ഇനിയും വില കുത്തനെ വര്‍ദ്ധിക്കും.
കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള പൂവുകളാണ് എത്തുന്നത്. കോട്ടയം ജില്ലയിലെ തിരുവാർപ്പ്, വൈക്കം, മാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും പൂ കൃഷി ഉണ്ട് .
മുൻവര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ