കോട്ടയം ജില്ലയിൽ മൂന്ന്  പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ മൂന്ന് പേർക്കു കൂടി ഓമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.

ഇതോടെ ജില്ലയിൽ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണംനാലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ (ഡിസംബർ 31) വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഡിസംബർ 22 നു യു.കെ യിൽ നിന്നെത്തിയ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപെട്ടതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിരുന്നവരാണ്.

ഇവർക്ക് ഡിസംബർ 27 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ വിശദമായ ജനിതക പരിശോധനക്ക് സാമ്പിൾ തിരുവനന്തപുരത്തേക്ക് അയച്ചത്.കോവിഡ് സ്ഥിരീകരിച്ചതു മുതൽ രണ്ടുപേരെയും കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മറ്റൊരാൾ ഇസ്രായേലിൽ നിന്ന് ഡിസംബർ 21 നു എത്തി വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. കോവിഡ് ലക്ഷങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളെ ഡിസംബർ 24നു പാലാ ജനറൽ ആശുപത്രയിൽപ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.