
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംങ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായ റാഗിംങ്ങിന് വിധേയമാക്കി സീനിയർ വിദ്യാർത്ഥികൾ; ജൂനിയർ വിദ്യാർത്ഥികളെ നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം ദേഹമാസകലം കോമ്പസിന് വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചു; വേദനകൊണ്ട് നിലവിളിച്ച കുട്ടികളുടെ വായിൽ കലാമിൻ ലോഷൻ ഒഴിച്ചു; ഞായറാഴ്ചകളിൽ കള്ളടിക്കാൻ 800 രൂപ വീതം ജൂനിയർ വിദ്യാർത്ഥികൾ നൽകണം: പണം നൽകിയില്ലെങ്കിൽ ക്രൂരമായ മർദ്ദനം: ക്രൂരന്മാരായ അഞ്ച് സീനിയർ വിദ്യാർത്ഥികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കി സീനിയർ വിദ്യാർത്ഥികൾ.
മൂന്ന് മാസത്തോളം അതി ക്രൂരമായ റാഗിങ്ങിനാണ് കുട്ടികൾ വിധേയമായത്. പീഡനം തുടർന്നതോടെ ഗതികെട്ട ജൂനിയർ വിദ്യാർത്ഥികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൻമേൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് പുൽപ്പള്ളി സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽരാജ് , കോരുത്തോട് മടുക്ക സ്വദേശി വിവേക് എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ മുതൽ കുട്ടികൾ ക്രൂരമായ റാഗിംങ്ങിന് വിധേയമാകുകയായിരുന്നു. കുട്ടികളെ നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗങ്ങളിൽ വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ഡമ്പൽസ് കയറ്റിവെച്ചും, ദേഹമാസകലം കോമ്പസിന് വരഞ്ഞ് മുറിവുണ്ടാക്കിയുമാണ് അതിക്രമം നടത്തിയത്.
കരഞ്ഞ് നിലവിളിച്ച കുട്ടികളുടെ വായിലേക്ക് കലാമിൻ ലോഷൻ ഒഴിച്ച് കൊടുത്തും ക്രൂരമായ റാഗിങ്ങിന് കുട്ടികളെ വിധേയമാക്കി.
ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികൾക്ക് കള്ളടിക്കുന്നതിനായി 800 രൂപ വീതം ജൂനിയർ വിദ്യാർത്ഥികൾ നൽകുകയും വേണം. പണം നൽകിയില്ലെങ്കിൽ അതിക്രൂരമായ മർദ്ദനമാണ് ഞായറാഴ്ച ഉണ്ടാകുന്നത്.
റാഗിങ്ങിന് വിധേയമായ കുട്ടികൾ ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൻമേൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തുടർന്ന് എസ്എച്ച്ഒ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരന്മാരായ അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.