video
play-sharp-fill

NTP ഹോംസ് കോട്ടയത്ത് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെ; ഒരു കോടി മുതൽ ഒന്നര കോടിക്ക് വരെ വിറ്റ വില്ലകൾ അഞ്ച് വർഷം കഴിഞ്ഞപ്പോൾ  ചോർന്നൊലിക്കുന്നു; ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, സ്പീഡ് ബോട്ടിംഗ് , ബഗ്ഗി കാർ , ചിൽഡ്രൻസ് പാർക്ക്, വേസ്റ്റ് മാനേജ്മെന്റ് സിസിടിവി , ശുദ്ധജല ലഭ്യത തുടങ്ങിയവയൊക്കെ വാഗ്ദാനം ചെയ്തെങ്കിലും കുടിവെള്ളം പോലുമില്ലാതെ താമസക്കാർ; അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി ഉത്തരവിട്ടെങ്കിലും പുല്ല് വില കല്പിച്ച് എൻടിപി ഹോംസ്

NTP ഹോംസ് കോട്ടയത്ത് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെ; ഒരു കോടി മുതൽ ഒന്നര കോടിക്ക് വരെ വിറ്റ വില്ലകൾ അഞ്ച് വർഷം കഴിഞ്ഞപ്പോൾ ചോർന്നൊലിക്കുന്നു; ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, സ്പീഡ് ബോട്ടിംഗ് , ബഗ്ഗി കാർ , ചിൽഡ്രൻസ് പാർക്ക്, വേസ്റ്റ് മാനേജ്മെന്റ് സിസിടിവി , ശുദ്ധജല ലഭ്യത തുടങ്ങിയവയൊക്കെ വാഗ്ദാനം ചെയ്തെങ്കിലും കുടിവെള്ളം പോലുമില്ലാതെ താമസക്കാർ; അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി ഉത്തരവിട്ടെങ്കിലും പുല്ല് വില കല്പിച്ച് എൻടിപി ഹോംസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുടമാളൂരാൻ NTP ഹേംസ് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെയാണ് . കോടിക്കണക്കിന് രൂപയാണ് റിട്ടയർമെന്റിന് ശേഷം സ്വസ്ത ജീവിതം ആഗ്രഹിച്ച് വന്നവരെ പറ്റിച്ച് എൻടിപി ഹോംസ് ഉണ്ടാക്കിയത്.

ഒരു കോടി മുതൽ ഒന്നര കോടിക്ക് വരെ വിറ്റ വില്ലകൾ അഞ്ച് വർഷമായപ്പോഴേക്കും ചോർന്നൊലിക്കാൻ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, സ്പീഡ് ബോട്ടിംഗ് , ബഗ്ഗി കാർ , ചിൽഡ്രൻസ് പാർക്ക്, വേസ്റ്റ് മാനേജ്മെന്റ്, സിസിടിവി, ശുദ്ധജല ലഭ്യത, 24 X 7 സെക്യൂരിറ്റി, പാർട്ടി ഏരിയ, 3 ഫേസ് ജനറേറ്റർ ബാക്കപ്പ്, ജോഗിംഗ് ഏരിയ
എ ടി എം കൗണ്ടർ, ഹെൽത്ത് ക്ലബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വില്ലാ കോമ്പൗണ്ടിൽ ഉണ്ടെന്ന് വാഗ്ദാനം ചെയ്താണ് വില്ലകൾ വിറ്റത്.

ഇത്തരം അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടി പണം വാങ്ങിയാണ് വില്ലകൾ വിറ്റത്. എന്നാൽ കുടിവെള്ളം പോലും കിട്ടാതെ താമസക്കാർ നെട്ടോട്ടമോടുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനായി മാറ്റിയിട്ടിരുന്ന സ്ഥലങ്ങളിൽ വില്ലകൾ നിർമിച്ച് വിദേശ മലയാളികൾക്ക് വിറ്റു. ഇങ്ങനെ വിറ്റ വില്ലകളിൽ പലതിന്റെയും പണി പകുതി പോലും ആയിട്ടില്ല. വസ്തുവിന്റെ രജിസ്ട്രേഷനും, വില്ലയുടെ ഫൗണ്ടേഷൻ നിർമാണവും കഴിയുമ്പോൾ മുഴുവൻ പണവും വാങ്ങുന്നതിനാൽ പിന്നീടുള്ള പണികൾ ചെയ്യില്ല. ഇത്തരത്തിൽ പത്തോളം വില്ലകളാണ് പകുതി പണി മാത്രം പൂർത്തിയായി നിൽക്കുന്നത്.

വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ എൻടിപി ഹോംസ് നാൽപ്പതോളം ഉടമകളെയാണ് വഞ്ചിച്ചത്.

ഇതോടെ NTP ഹേംസ് കൺസ്ട്രക്ഷൻ കമ്പനിയുടെ നീതി നിഷേധത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ ലോർഡ്സ് വാലി വില്ല ഓണേഴ്സ് അസോസിയേഷൻ
പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി.

വില്ലാ കോമ്പൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ നിർമ്മിക്കണമെന്ന് കാണിച്ച്
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) യുടെ വിധിയുണ്ടായിട്ടും പുല്ല് വിലയാണ് എൻടിപി ഹോംസ് സ്വീകരിക്കുന്നത്.

വില്ല പ്രോജക്ടിന്റെ അതിർത്തി നിർണ്ണയിച്ചു ചുറ്റു മതിൽ നിർമ്മിച്ച്, പ്രോജക്ടിലെ താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക, പ്രോജക്ടിനുള്ളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി സ്ഥാപിക്കുക, മാലിന്യ സംസ്കരണത്തിനായി ഇൻസിനെറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിക്കുക, വാഗ്ദാനം ചെയ്തിരുന്ന ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ബാസ്കറ്റ് ബോൾ കോർട്ട് ഉൾപ്പടെയുള്ള മറ്റു വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ത്രിഫേസ് ജനറേറ്റർ സ്ഥാപിക്കുക, താമസക്കാർക്ക് ആവശ്യമായ അളവിൽ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ ആവശ്യം.

അഞ്ച് വർഷം മുൻപ് മാത്രം വിറ്റ വില്ലകളുടെ
ഭിത്തികൾ വിണ്ടുകീറിയും പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ്. പണി പൂർത്തികരിച്ച മിക്ക വില്ലകളുടെയും നിർമ്മാണം മോശമാണ്. വില കുറഞ്ഞ നിർമ്മാണ വസ്തുക്കളാണ് വില്ലകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.