
സ്വന്തം ലേഖകൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്നു പേരുടെ പത്രിക തള്ളി.
14 പത്രിക സ്വീകരിച്ചു. 17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സ്വതന്ത്രസ്ഥാനാർഥികളായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് (എം.) സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന.
സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സൂക്ഷ്പരിശോധനയിൽ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ ഇവർ
1. തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം),
2. കെ. ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ്)
3. തുഷാർ (ഭാരത് ധർമ ജന സേന)
4. വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി)
5. തമ്പി (എസ്.യു.സി.ഐ.സി)
6. പി.ഒ. പീറ്റർ (സമാജ്വാദി ജന പരിഷത്ത്)
സ്വതന്ത്രസ്ഥാനാർഥികളായ
7. ജോമോൻ ജോസഫ് സ്രാമ്പിക്കൽ
8. എ.പി.ജെ. ജുമൻ വി.എസ്
9. സന്തോഷ് ജോസഫ്
10. റോബി എം. വർഗീസ്
11. സ്‌കറിയ എം.എം., ചന്ദ്രബോസ് പി
12. സുനിൽ കുമാർ
13. ജോസിൻ കെ.ജോസഫ്
14. മന്മഥൻ
ഏപ്രിൽ എട്ടിന് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. മൂന്നിന് സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും.