play-sharp-fill
നിതിനയുടെ അരുംകൊല നടന്ന് മണിക്കൂറുകൾക്കകം കോട്ടയത്ത് വീണ്ടും പ്രണയപക; പ്രണയം നിരസിച്ച 16 കാരി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം

നിതിനയുടെ അരുംകൊല നടന്ന് മണിക്കൂറുകൾക്കകം കോട്ടയത്ത് വീണ്ടും പ്രണയപക; പ്രണയം നിരസിച്ച 16 കാരി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം

സ്വന്തം ലേഖകൻ

കോട്ടയം: പാലായിലെ നിതിനയുടെ അരും കൊല നടന്ന് മണിക്കൂറുകൾക്കകം മറ്റൊരു കൊലപാതക ശ്രമവും കത്തികാണിച്ച് ഭീഷണിപെടുത്തലും

പ്രേണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെണ്‍കുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെ
പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണര്‍കാട് തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) വിനെയാണ് അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ കാലമായി അനന്തു മധു പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു വരികയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്.
യുവാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.