കോട്ടയത്തിന് സമീപം പരുത്തുംപാറയിൽ ഇടഞ്ഞ ആനയെ തളച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ ഇടഞ്ഞ ആനയെ തളച്ചു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്.

നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്.

എന്തോ കണ്ട് ഭയന്നാണ് ആന ഇടഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ആന ഇടയാനുള്ള കാരണമോ ആനയെ സംബന്ധിക്കുന്ന വിവരങ്ങളോ പുറത്തുവിടാൻ ആനപാപ്പന്മാർ തയ്യാറായിട്ടില്ല.

സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group