video
play-sharp-fill

കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വാഹന വിളംബര യാത്ര  വെസ്റ്റ് സി ഐ കെ.ആർ പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വാഹന വിളംബര യാത്ര വെസ്റ്റ് സി ഐ കെ.ആർ പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വാഹന വിളംബര യാത്ര കോട്ടയം വെസ്റ്റ് സി ഐ കെ.ആർ പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ജനുവരി 15ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ജൂബിലി ആഘോഷവും കുടുംബ മേളയും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം. കെ. തോമസുകുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, തോമസ് ചാഴികാടൻ എം. പി, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ , വൈസ് ചെയർമാൻ ബി ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.

വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപാരോത്സവം സമ്മാന നറുക്കെടുപ്പ് അന്നേദിവസം നടക്കും. ചടങ്ങിൽ 75 വയസ്സിനു മുകളിൽ പ്രായമുള്ള വ്യാപാരികളെയും, 60 വർഷം പൂർത്തിയാക്കിയ വ്യാപാരസ്ഥാപനങ്ങളെയും,
2023ൽ 25 വർഷം പൂർത്തിയാക്കിയ വ്യാപാരി ദമ്പതികളെയും ആദരിക്കും.

കോടിമത സി എ ആന്റണി ആൻഡ് കമ്പനിയുടെ മുൻപിൽ നിന്നും ആരംഭിച്ച വാഹന വിളംബരയാത്രയ്ക്ക് മർച്ചന്റസ് അസോസിയേഷൻ രക്ഷാധികാരി
റ്റി.ഡി ജോസഫ്, പ്രസിഡന്റ് ഹാജി എം.കെ ഖാദർ, ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ സി.എ ജോൺ, കെ.പി നൗഷാദ്, സലാം തുടങ്ങിയവർ നേതൃത്വം നല്കി.