video
play-sharp-fill
കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ  കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

കോട്ടയം : കാവനാൽകടവ് നെടുംകുന്നം റോഡ് സഞ്ചാരയോഗ്യമാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും കെ പി സി സി മുൻ നിർവ്വാഹക സമിതി അംഗം റെജി തോമസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ പാറോലിക്കൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കോശി പി സക്കറിയ,പി റ്റി എബ്രഹാം, എബി മേക്കരിങ്ങാട്ട്, ലിൻസിമോൾ തോമസ്, പ്രമീള വസന്ത് മാത്യു, ദേവദാസ് മണ്ണൂരാൻ, പി ജി ദിലീപ് കുമാർ, കെ പി ശെൽവകുമാർ, പി കെ ശിവൻകുട്ടി,ലിബിൻ വടക്കേടത്ത്,നിതിൻ കൊല്ലറകുഴി, ഈപ്പൻ മാത്യു മലയിൽ, ബിന്ദു പി കെ, ലിനോജ്‌ പുളിക്കൻ,പി കെ തങ്കപ്പൻ,ലതേഷ് കുമാർ,സജി പി ആർ, വി റ്റി തോമസ്, വി എം ജോർജ്‌, ബിജു കുളങ്ങര, രവീന്ദ്രൻ നായർ,മാത്യു ചാക്കോ എന്നിവർ സംസാരിച്ചു .