
ഓട്ടം വിളിച്ചതിനെ ചൊല്ലി തർക്കം ; പാമ്പാടിയിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
കോട്ടയം : പാമ്പാടിയിൽ ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തന്നുകുഴിയിൽ സബിൻ പി സജി (26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സുഹൃത്തുക്കളുമായിചേര്‍ന്ന് ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെ ആക്രമിക്കുകയായിരുന്നു. ഇവർ ബാറിലേക്ക് പോകാനായി ബാബുവിനെ ഓട്ടം വിളിക്കുകയായിരിന്നു. യാത്രാമദ്ധ്യേ ഒന്നിലധികം സുഹൃത്തുക്കളെ വാഹനത്തിൽ കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സബിനും സുഹൃത്തുക്കളും ചേർന്ന് ബാബുവിനെ ആക്രമിച്ചു. ഡ്രൈവറുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സബിന്റെ സുഹൃത്തുക്കളായ കണ്ണൻ, ആരോമൽ മധു , റിറ്റൊമോൻ റോയ്, അനുരാജ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ ലെബിമോൻ, സി.പി.ഓ മാരായ ജിബിന്‍,സാജു.പി.മാത്യു , സുരേഷ് എം ജി, മഹേഷ്, അനൂപ് വി.വി, ഷരുൺ രാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
