കോട്ടയം നീണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഓണംതുരുത്ത് സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നീണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം തുരുത്ത്, പ്രവിത്താനം, പടിഞ്ഞാറെകുറ്റിയിൽ വീട്ടിൽ ഷിജോ പി.ബി (39) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആറാം തീയതി വൈകുന്നേരം നീണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിന്റെ ഫ്രണ്ട് ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി, ഓഫീസ് ഫോണ്‍ തള്ളി താഴെ ഇടുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ സൈഫുദ്ദീൻ, ഡെന്നി പി ജോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.