
സ്വന്തം ലേഖകൻ
കോട്ടയം : നീലിമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. എം സി റോഡിൽ നീലിമംഗലം പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷ എതിർ ഭാഗത്ത് നിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഫുട്പാത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടാവുകയും ഗാന്ധിനഗർ പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു
.