അനുസ്മരണ സമ്മേളനം നടത്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: എൻ സി പി മുൻ ദേശിയ സെക്രട്ടറി ജിമ്മിജോർജിൻ്റെ 5-ാമത് ചരമ വാർഷിക ദിനാചരണം കോട്ടയം എൻ സി പി ഓഫീസിൽ വെച്ച് നടന്നു.

സംസ്ഥാന വൈസ് പ്രസിഡന്റും വനം വികസന കോർപറേഷൻ ചെയർ പേഴ്സനുമായ ലതിക സുഭാഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ച കൊട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടറി എസ്.ടി. സുരേഷ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു മുരിക്കവേലി, പി. കെ. അനന്തക്കുട്ടൻ, പി.ഒ. രാജേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല, ജോർജ് മരംങ്ങോലി എൻ.വൈ.സി സംസ്ഥാന സെക്രട്ടറി അജീഷ് ജിമ്മി ജോർജ് , എൻ.വൈ.സി ജില്ലാ പ്രസിഡന്റ്‌ മിൽട്ടൺ ഇടശ്ശേരി, നിബു എബ്രഹാം, ജോസ് വാട്ടപ്പള്ളി, ജെയ്സൺ കൊല്ലപ്പള്ളി, രാജേഷ് വട്ടക്കൽ, എന്നിവർ സംസാരിച്ചു.