
നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം
സ്വന്തം ലേഖകൻ
അഗതികളുടെ സംരക്ഷണകേന്ദ്രമായ ആശാകേന്ദ്രമായ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്.
ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ ആൽഫിക്കും സിസ്റ്റർ അൽഫോൻസായ്ക്കും ഒപ്പം അമ്പതോളം ഗൈഡ്സ് ആണ് ആരോരുമില്ലാത്തവർക്ക് സാന്ത്വനമായി നവജീവനിൽ എത്തിയത്. വിവിധ കലാപരിപാടികളുമായി ഏകദേശം മൂന്നു മണിക്കൂറോളം കുട്ടികൾ അവിടെ ചെലവഴിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി. ദൈവതുല്യനായ മനുഷ്യസ്നേഹിയാണ് പി.യു.തോമസ് എന്നും യഥാർത്ഥ ദൈവവേലയാണ് നവജീവനിൽ കാണാൻ ആവുന്നതെന്നും ഹെഡ്മിസ്ട്രസ് ലിജി മാത്യു പറഞ്ഞു.
Third Eye News Live
0