
അടൂർ: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, വൈക്കം കുലശേഖരമംഗലം മറവൻ തുരുത്ത് ദേവസ്വം കരിയിൽ നിഷാദ് ഹബി(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ന് അടൂർ ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടത്.
ഞായറാഴ്ച രാത്രിയിലാണ് ബൈപ്പാസ് റോഡരികിൽ കാർ പാർക്ക് ചെയ്തതെന്ന് സംശയിക്കുന്നു. വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രിയിൽ നിഷാദ് സമീപത്തുള്ള ഹോട്ടലിൽ കയറിയപ്പോൾ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം സഹോദരിക്ക് ചെന്നിരുന്നു.
ബന്ധുക്കൾ ഇന്ന് ഹോട്ടലിലെത്തി നിഷാദിനെ തിരക്കിയെങ്കിലും കൂടുതൽ വിവരം ലഭിച്ചില്ല. പിന്നീട് ബൈപ്പാസിൽ എത്തിയപ്പോഴാണ് നിഷാദ് ഓടിച്ചിരുന്ന കാർ റോഡരികിൽ കിടക്കുന്നത് കണ്ടത്. ഇതിനുള്ളിൽ മരിച്ച നിലയിൽ നിഷാദിനെയും കണ്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ഹൃദയാഘാതമാകാം കാരണമെന്നുമാണ് പോലീസ് പറയുന്നത്.