കോട്ടയം സ്വദേശി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം

Spread the love

കോട്ടയം: കോട്ടയം സ്വദേശി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു.

കോട്ടയം നട്ടാശ്ശേരി സ്വദേശിയും യുകെയിലെ ലെസ്റ്ററിൽ കുടുംബമായി താമസിച്ചു വരികയുമായിരുന്ന വർഗീസ് വർക്കി (70) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് ആംബുലൻസ് സഹായം തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാവിലെ ഒൻപതിനായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: മേഴ്സി (നഴ്സ്, ലെസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റൽ). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009ൽ യുകെയിൽ എത്തിയ വർഗീസ് വർക്കി 2012 മുതൽ ലെസ്റ്ററിലാണ് താമസം. ‘വർഗീസ് അച്ചായൻ’ എന്ന വിളിപ്പേരിൽ ലെസ്റ്റർ മലയാളികൾക്ക് ഏറെ സുപരിചിതനും പരോപകാരിയുമായിരുന്ന വർഗീസ് വർക്കിയുടെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

ശനിയാഴ്ച ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. അവിടെ വെച്ച് മോഹൻലാൽ സിനിമയായ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘ഒന്നാം കിളി പൊന്നാൺകിളി വന്നാൺ കിളി മാവിന്മേൽ..’ എന്ന ഗാനം പാടി ശ്രദ്ധ നേടിയിരുന്നു.

യുകെയിൽ ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവകാംഗമായ വർഗീസ് വർക്കി നാട്ടിൽ കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (കോട്ടയം ചെറിയ പള്ളി) അംഗമാണ്. നട്ടാശ്ശേരി ഇരുപതിൽ കുടുംബാംഗമാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് നടന്ന പ്രാർഥനകൾക്ക് ഇടവക വികാരി ഫാ. ജോസൻ ജോൺ, ഫാ. ടോം ജേക്കബ് എന്നിവർ നേതൃത്വം നൽകി. സംസ്കാരം പിന്നീട് യുകെയിൽ വച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.