സലാലയില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് കോട്ടയം സ്വദേശി മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മസ്കറ്റ്: സലാലയിലെ താമസസ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കോട്ടയം സ്വദേശി മരിച്ചു.

ഔഖത്ത് സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലിന് എതിര്‍വശത്ത് താമസിച്ചിരുന്ന ഇരവിചിറയിലെ പാറപുറത്ത് സിജോ വര്‍ഗ്ഗീസ് (39) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ മുടിവെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

താഴെ വീണ സോപ്പ് ഫ്ലാറ്റിന്‍റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.

ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഫിസറാണ്. ഭാര്യ: നീതുമോള്‍ മാത്യൂ (നഴ്സ്, സുല്‍ത്താന്‍ ഖാബൂസ് ഹോസ്പ്പിറ്റല്‍). മക്കള്‍: ഡാന്‍ വര്‍ഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ് പിതാവ്: വര്‍ഗീസ്. മാതാവ്: മറിയാമ്മ.