
മക്ക: സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശിയായ തീർത്ഥാടകൻ മക്കയില്‍ മരിച്ചു.
ഏറ്റുമാനൂർ അതിരമ്പുഴ വടക്കേടത്തു പറമ്പില്‍ അബ്ദുല്‍ ഖാദർ (72) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം റൂമില്‍ വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.
നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി മക്ക ഷറായാ മഖ്ബറയില്‍ ഖബറടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: പരേതയായ സുബൈദ ബീവി, മക്കള്‍: ജലീന, ഷമീന, ബീനാ, ഷാജിന, മരുമക്കള്‍: ഷുക്കൂർ, ഷാജി, നാസർ, അഫ്സല്‍. മരണാന്തര നടപടിക്രമങ്ങള്‍ നൗഫല്‍ കൊല്ലം, മുഹമ്മദ് അലി പത്തനംതിട്ട, ഹാരിസ് ചങ്ങനാശേരി, സുഹൈല്‍ അമാനി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.



