
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു.
കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെയും എലിസബത്ത് വര്‍ഗീസിന്റെയും മകന്‍ ആല്‍വിന്‍ പന്തപ്പാട്ട് (27) ആണ് മരിച്ചത്.
റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ വച്ച് ആല്‍വിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജേഴ്‌സി ഓറഞ്ച്ബര്‍ഗിലെ ക്രസ്‌ട്രോണ്‍ ഇലക്‌ട്രോണിക്സില്‍ സിസ്റ്റം മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: ജോവിന്‍ വര്‍ഗീസ്, മെറിന്‍ ജോബിന്‍. സഹോദരീ ഭര്‍ത്താവ്: ജോബിന്‍ ജോസഫ്, ഇടാട്ടില്‍, ലോങ് ഐലന്‍ഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂയോര്‍ക്ക് വെസ്ലി ഹില്‍സിലെ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ നാളെ വൈകിട്ട് അഞ്ചു മുതല്‍ ഒൻപതു വരെ പൊതുദര്‍ശനമുണ്ടാകും. ആഗസ്റ്റ് 15ന് വെള്ളിയാഴ്ച രാവിലെ ഒൻപതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചില്‍ വച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.