പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ കോട്ടയം സ്വദേശിയായ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുവാറ്റുപുഴ : പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി പോലീസ് പിടിയിൽ. കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.

വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് പിടികൂടിയത്.

പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ-ഭവനഭേദന കേസുകൾ ഉണ്ട് .